അത്ഭുത മണി

അത്ഭുത മണി! ഇത് കേൾക്കുമ്പോൾ, തോമസ് ചാക്കോ രൂപകൽപന ചെയ്ത, സ്കൂൾ വരാന്തയിൽ മുഴങ്ങുന്ന ആ അത്ഭുത യന്ത്രമാണ് മനസ്സിൽ ഓർമ്മവരുന്നത്. സ്കൂൾ കുട്ടികൾ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ആ രംഗം, സ്കൂൾ കോളേജ് ഓർമ്മകളിലേക്കുള്ള തൂവൽ സ്പർശമാവാറുമുണ്ട്. എന്നാൽ ഏകാന്തതയുടെ അരമണ്ഡലത്തിൽ ചുവടുകൾ വയ്ക്കുമ്പോൾ, നമ്മളിലെ ആ ഓർമ്മദളങ്ങൾക്ക്  വസന്തകാലമാണ്. ഒരു ജീവന്റെ തുടിപ്പ് മന്ത്രിച്ചു തുടങ്ങും. നേരത്തെ കേട്ട ആ അത്ഭുത മണിക്ക്  കൈ-കാലുകൾ പ്രത്യക്ഷപ്പെടുന്നു, ഒരു സൗന്ദര്യമുള്ള പുഞ്ചിരി വിടരുന്നു. പ്രണയത്തിന്റെ പര്യായമായി, ഗോകുലത്തിൽ കണ്ണൻ കണ്ട രാധയായ് ആ ഓർമ്മകൾ കൂടുവിട്ടുകൂടുമാറുന്നു ..

ഓഫീസ് കഫെയിൽ ഒരു പാത്രവുമായി അലഞ്ഞു നടക്കുന്ന രാധ. ഉള്ളിൽ തീരെ ഒളിപ്പിക്കാൻ കഴിയാത്ത ഒരു ഉത്ഖണ്ഠയുടെ പാത്രവുമായ് അവൾ നടന്നു മറയുന്നു. കാലചക്രത്തിന്റെ കുസൃതിക്കറക്കത്തിൽ അവൾ ചുറ്റിത്തിരിഞ്ഞു എന്റെ തൊട്ടടുത്തുള്ള സീറ്റിലേക്ക്. ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നില്ല, തർക്കങ്ങളുടെയും പിണക്കങ്ങളുടെയും ഇഷ്ടികകളടുക്കിയ ഒരു പാമ്പൻ പാലം പണിതുയരുകയായിരുന്നു. പാലത്തിന്റെ രണ്ടറ്റങ്ങളിലേക്ക് ഞങ്ങൾ അകന്നുകൊണ്ടേയിരുന്നു. പിന്നീട് ആ അകലത്തിന്റെ ദൈർഖ്യത്തിൽ ഞങ്ങൾ വൈകാരികമായി അടുത്തിരുന്നു. ഒടുവിൽ ആ അകലം അവളുടെ ഉള്ളിലെ എന്നോടുള്ള പ്രണയത്തിന്റെ ആഴമായ് മാറുകയായിരുന്നു. ഒരു cliche one-sided കോളേജ് പ്രേമകഥയായിരുന്നില്ല. 'എന്ത-പാറയ്യ്യ്....' Love in its pure and natural form...  സമയ വ്യത്യാസങ്ങൾ മാനിക്കാതെ എനിക്കായ് അവൾ ഉണർന്നിരിക്കുമ്പോൾ: പകരംവെയ്ക്കാനായിരുന്നില്ല, പങ്കു വെയ്ക്കാനുള്ളതാണ് ചിലത് എന്ന് ഞാൻ മനസ്സിലാകുകയായിരുന്നു. ഉള്ളിലെ ആ പ്രണയത്തിന്റെ ആഴത്തിലേക്ക് അവൾ എന്നെ ഒന്ന് കൂട്ടികൊണ്ട് പോകുമെന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു, എന്നാൽ തെല്ലന എന്നെ വലിക്കാതെ അവൾ അകലം പാലിച്ചു കൊണ്ടേയിരുന്നു. അകലങ്ങളിലൂടെ ആഴത്തിൽ നെയ്ത ആ യഥാർത്ഥ സൗഹൃദത്തിന്റെ രുചി, അവളുടെ പ്രണയമാണ്. ആ അത്ഭുത മണിയുടെ ശബ്ദം കേട്ട് ഞാൻ യാഥാർഥ്യങ്ങളിലേക്ക് എത്തുമ്പോൾ, പകരമൊന്നും ചോദിക്കാതെ അവൾ അതേ കാലചക്രത്തിന്റെ വേറൊരു കുസൃതിയിൽ എന്നിൽ നിന്ന് അകന്നിരിക്കുകയാണ്. പങ്കു നൽകാനായ് ചങ്കിനകത്തു ഒരു പ്രണയ ചുംബനം ബാക്കിവെച്ച്, അവൾക്കായ് ഇതാ COMMON MANന്റെ ഒരു ചെറിയ പ്രണയലേഖനം...  

Comments

Popular Posts