Skip to main content

Posts

Featured

ക്ലാര

 മഴപെയ്തൊഴിഞ്ഞ ഒരു പുലരി. പൂക്കളിലും ഇലകളിലും മഴത്തുള്ളികൾ അങ്ങിങ്ങായ് പടർന്നു കിടക്കുന്നു. അവയിൽ ചിലത് കുസൃതി കുരുന്നിനെപ്പോലെ മണ്ണിലേക്കിറങ്ങാൻ കുതിക്കുന്നു. പിന്നീട് അവിടുന്ന് ആ ചെടിയുടെ തന്നെ വേരിലേക്കലിയാനും. അലിഞ്ഞ ആ തുള്ളികൾ ഒരു മധുരക്കനിയായ് മറ്റൊരു രൂപത്തിൽ ജന്മമെടുക്കുന്നു. ഇത് പോലെയായിരുന്നു എനിക്കവളും ആ പുഞ്ചിരിയും. പുഞ്ചിരി ഒരു മധുരമുള്ള ഓർമ്മയായി ഇടയ്ക്കിടയ്ക്ക് കായ്ക്കുന്നു.  ഓർമ്മകളാകുന്ന ഈ കനിക്ക് രുചി പകർന്നത്, അവളുടെ ലാസ്യ ഭാവവും അതിലൂടെ എന്നിലുണ്ടായ ആനന്ദവുമായിരുന്നു. ഞങ്ങൾ ഒരുമിച്ചാസ്വദിച്ച ഓരോ കട്ടൻ ചായക്കും അതേ രുചി തന്നെ. അന്നെങ്ങോ ബാക്കി വെച്ചകന്ന ആ ആ ഗ്ലാസിന് ചുറ്റും,  പ്രണയത്തിന്റെ ആവി ഇപ്പോഴും ഞങ്ങളെ തിരഞ്ഞു പറക്കുകയാണ്.   എവിടെ നിന്നെ വിട്ടിട്ട് പോയോ, അവിടേയ്ക്ക് ഞാൻ വരുകയാണ്. ആ പഴയ ബെഞ്ചിന്റെ മറുവശത്തു എന്നെയും കാത്തു, എനിക്കായ് കരുതി വെച്ച, ആവി ഒഴിയാത്ത ഒരു കട്ടനുമായി, നീ കാത്തിരിക്കുകയാണെന്നറിയാം.   മഴ വീണ്ടും പെയ്തു തുടങ്ങി. തൂവാനത്തുമ്പികൾ പരസ്പരം രഹസ്യം പറയുകയാണ്. അവർ പറയുന്ന കഥ ഞങ്ങളുടേതാണ്, ക്ലാരയുടേയും അവളുടെ COMMON MANന്റെയും.

Latest Posts

അർദ്ധനാരീശ്വരം

യാത്രാമൊഴി

പ്രയാണം

താര

രാവണൻ

അത്ഭുത മണി

കടലാസിൽ പടർന്ന അനീതി

ഇരുട്ടിന്റെ മഴവില്ല്

ജല്ലിക്കട്ട്

കൃഷ്ണപ്പരുന്ത്