ഇരുട്ടിന്റെ മഴവില്ല്

രാത്രിയുടെ ഇരുട്ടിലൂടെയാണ് പകൽ മിന്നി മറഞ്ഞ വ്യത്യസ്തമായ നിറങ്ങളുടെ ഭംഗി പലപ്പോഴും ഞാൻ തിരിച്ചറിഞ്ഞിരുന്നത്. ഇരുണ്ട നിറമുള്ള നിശാസാമ്രാജ്യത്തിൽ നിന്നുമാണ് ചില ഓർമ്മകളിലേയ്ക്കുള്ള മധുരമായ യാത്രകൾ ആരംഭിക്കുന്നത്. ആ യാത്രയിൽ എന്നിലെ പല ഭാവങ്ങൾ മൈൽകുറ്റികളായി വഴിത്താരകളിൽ പ്രത്യക്ഷപ്പെടുന്നത് കാണാനായി. ആ ഭാവങ്ങൾക്കോരോന്നിനും നിറം പലതായിരുന്നു. അതെ, വികാരങ്ങൾക്കും അനുഭവങ്ങൾക്കും വ്യത്യസ്ത നിറങ്ങൾ.

ഞാനും കണ്മണിയും ഒരു രാത്രിയിൽ ആ ഓർമ്മ തെരിവിലൂടെ ഒരു സഞ്ചാരം നടത്തുകയായിരുന്നു. യാത്രയുടെ തുടക്കത്തിൽ ഞാൻ കൺമണിയെ കാണിച്ചത് ഒരു മരതകത്തിൽ കൊത്തിയ കല്ലിന്റെ കാന്തിയുള്ള ഒരു കോളേജ് കുമാരനെയായിരുന്നു.. പച്ച(Green) നിറത്തിൽ കളങ്കം തട്ടാതെ ഒരു യൗവനത്തിന്റെ ആരംഭം. ഹരിത നിറത്തിൽ തുടങ്ങിയ കാഴ്ച നീങ്ങിയത് ഒരു യൗവ്വനത്തിന്റെ സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും വർണ്ണകാഴ്ചയിലേക്കായിരുന്നു. ഒരു Violet നിറത്തിലുള്ള ആ യൗവ്വനത്തെയാണ് കണ്മണിക്ക് അവിടെ കാട്ടിക്കൊടുത്തത്. തുടർന്നുള്ള കാഴ്ചയിൽ അവൻ ഏകനായിരുന്നില്ല. അവന്റെ ഇടതു ഭാഗത്തു, തോളോടു ചേർന്ന് അവൾ നിൽക്കുന്നുണ്ടായിരുന്നു.  നൂലിൽ കോർത്തുവെച്ച പൂവുകൾ പോലെ, സ്വപ്‌നങ്ങൾ പലതും, സങ്കല്പത്തിൽ ഇടചേർന്നു കോർത്തുവെച്ച ഹാരത്തിനു പ്രണയത്തിന്റെ ചുവപ്പായിരുന്നു(Red) നിറം. 
ആകാശത്തോളം പ്രതീക്ഷയും ആഴിയോളം വിസ്താരവും കൂടിയിണങ്ങിയ ആ അർദ്ധനാരീശ്വര സങ്കൽപ്പത്തിന് അനന്തതയുടെ നീല(Blue) നിറമായിരുന്നു. ആത്മാർത്ഥതയുടെ ഓർമ്മകളുറങ്ങുന്ന തെരുവിന്റെ നിഴൽ പോലും നീലച്ചായത്താൽ(Indigo) വർണാഭമായിരുന്നു. തികച്ചും സ്വതന്ത്രമായ ഭാവത്തിലും താളത്തിലും ആവിഷ്കരിച്ച ആ ഉന്മാദത്തിന്റെ രസകൂട്ടിനു Orange നിറമായിരുന്നു. പിന്നീടങ്ങോട്ടുള്ള എരിവും പുളിയും അടങ്ങുന്ന കാഴ്ച്ചകൾ പലതും ഞാനും കണ്മണിയും ആ യാത്രയിലൂടെ വീണ്ടും പുനർ സന്ദർശനം നടത്തുകയായിരുന്നു. യാത്രയുടെ അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ, എവിടെ നിന്നാരംഭിച്ചോ അവിടെ എത്തി നിൽക്കുകയാണ് ഞാനും കണ്മണിയും. ഇപ്പോഴത്തെ കാഴ്ച്ചയിൽ കണ്മണി അവനിൽ കാണുന്നത് യാഥാർഥ്യ ബോധമുള്ള യൗവനത്തിന്റെ രസങ്ങൾ രുചിച്ച ഭാവത്തിലാണ്. പകൽ കത്തിയെരിയുന്ന സൂര്യന്റെ  മഞ്ഞ(Yellow) നിറമാണ് ആ ഭാവത്തിൽ പടർന്നിരിക്കുന്നത്.

രാത്രിയുടെ കൃഷ്ണ നിറത്തിലൂടെ സ്മരണകളിലേക്ക് ഈ COMMON MAN നടത്തിയ സങ്കല്പയാത്രയാണ് അന്ന് ആ ഇരുട്ടിൽ തെളിഞ്ഞ മഴവില്ല്.

Comments

  1. രാത്രിയാത്ര ബസ്സിൽ ആയിരുന്നില്ലേ?

    ReplyDelete
  2. Nee kand kazhuchaa ente kannugalil koode allayirunno?

    ReplyDelete

Post a Comment

Popular Posts