കടലാസിൽ പടർന്ന അനീതി


ജനിച്ചു വീഴുന്നത് മുതൽ കടലാസിൽ  എഴുതപ്പെട്ട അനീതിയുടെ ആത്മകഥയായി മാറുകയാണ് മനുഷ്യായുസ്സ്. ഓരോ വർഷം കൂടും തോറും ആയുസ്സു ഒന്ന് കുറഞ്ഞു അനീതിയുടെ കടലിൽ നിന്ന് നീതിയുടെ തീരത്തേക്ക് നീന്തുകയാണ് മനുഷ്യൻ. എന്നാൽ എത്തിച്ചേരുന്നത് നീതിയുടെ തീരത്തേക്കല്ല, അത് അനീതിയുടെ തീരമാണ്. നീതിയിനിയും ഒരു പ്രകാശവർഷം അകലെയാണ്. കണ്ണ് തുറക്കുമ്പോൾ കാണുന്ന അമ്മയെന്ന നന്മമരച്ചുവട്ടിൽ നിന്ന് കണ്ണുകളടയുമ്പോൾ മണ്ണിലേക്കെറിയപ്പെടുന്ന ഒരേ അനീതിയുടെ പല താളുകളായ് മാറുകയാണ് ഓരോ മനുഷ്യ ജീവനും. മരണം എന്ന അനീതിയുടെ ഭാഗമാവുകായാണ് ഇന്നാപിഞ്ചു കുരുന്ന്. ക്രൂരതയുടെ മുഖത്തിനു ഇന്നും നിയമത്തിന്റെ പഴുതുകൾ കാവൽ കാരനാകുന്ന കാഴ്ചയാണ്. വായ മൂടികെട്ടിയും കണ്ണുകൾ മൂടികെട്ടിയും നിയമത്തിന്റെ തുലാസ് ഒരേ വിരുന്നൊരുക്കുകയാണ് നീതിക്കും അനീതിക്കും. ജീർണിച്ച അക്ഷരങ്ങളാൽ വാസ്തവങ്ങൾ മായിക്കപ്പെടുമ്പോൾ അനീതിയുടെ ക്ഷണക്കത്തായ് മാറുകയാകാണ്‌ നീതി ജ്ഞായ വ്യവ്യസ്ഥകൾ. ഭയം എന്ന കാർമേഘം ഇരുണ്ട കൂടുമ്പോൾ, അനീതിക്കെതിരെ ഉയരുന്ന ഇടിമുഴക്കങ്ങൾ ഇന്നും തീണ്ടാപ്പടകലെയാണ്. ഒരു മുഴം കയറിന് വായ തുറക്കാനാവുമായിരുന്നെങ്കിൽ അവയുടെ നിലവിളിയെങ്കിലും കാലം കേൾക്കുമായിരുന്നേനെ.... 

വിതുമ്പാൻ പോലും അർഹതയില്ലാത്ത ഒരു സാധാരണക്കാരൻ.........

Comments

Popular Posts